ന്യൂഡൽഹി: ആന്ധ്രപ്രദേശിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. നാലുസംസ്ഥാനങ്ങളിൽ വളരെ വേഗത്തിൽ കോവിഡ് പടർന്നുപിടിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിൽ 9996 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 82 മരണവും സ്ഥിരീകരിച്ചു. ഇതോടെ 2,64,142 പേർക്കാണ് ആന്ധ്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ ഇതുവരെ 1,96,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. രാജ്യത്ത് രോഗവ്യാപനം തുടങ്ങിയത് മുതൽ ഈ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. അതേസമയം മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തമിഴ്നാട്ടിൽ 5835 പേർക്ക് വ്യാഴാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 119 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,20,335 ആയി.
യു.പിയിലും ബംഗാളിലും രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. അസമിൽ 68,000 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ജൂൈലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നാലുശതമാനം വർധന രേഖപ്പെടുത്തുന്നു. ഉത്തർ പ്രദേശിലും പശ്ചിമബംഗാളിലും മരണനിരക്കും കുത്തനെ ഉയർന്നു. രണ്ടു സംസ്ഥാനങ്ങളിലുമായി 2,200 ഓളം പേർ ഇതുവരെ മരിച്ചു. എന്നാൽ അസമിലും ബിഹാറിലും മരണനിരക്ക് താരതമ്യേന കുറവാണ്. ബിഹാറിൽ 474 മരണവും അസമിൽ 161 മരണവും ഇതുവരെ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.