ലക്നോ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങളുമായി കലണ്ടര്‍ അച്ചടിച്ച് കോണ്‍ഗ്രസ്. പ്രിയങ്കയുടെ മുഴുനീള ചിത്രമുള്ള 12 പേജുള്ള പത്തു ലക്ഷം കലണ്ടറാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കലണ്ടര്‍ വിതരണം.
എ.ഐ.സി.സി 10 ലക്ഷം കലണ്ടറുകളാണ് യു.പിയിലേക്ക് അയച്ചത്. സംസ്ഥാനത്ത് നടക്കുന്ന കാമ്പയിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതലാണ് ഇത് വിതരണം ചെയ്ത് തുടങ്ങുക.- യു.പി കോൺഗ്രസ് സംഘടന സെക്രട്ടറി അനിയൽ യാദവ് പറഞ്ഞു.
യു.പിയിലെ സോന്‍ഭദ്രയിൽ ആദിവാസി സ്ത്രീകളുമായി സംസാരിക്കുന്നത്, അമേഠിയിൽ സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത്, ഉജ്ജയ്‌നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലഖ്‌നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്‌റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത്, അസംഗഡില്‍ കുട്ടികളുമായി സംസാരിക്കുന്നത്... ഇങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതാണ് കലണ്ടറിലെ ഉള്ളടക്കം.
പാർട്ടിയെ ശക്തിപ്പെടുത്താനായി ജനുവരി മൂന്ന് മുതൽ 25 വരെയാണ് യു.പിയിൽ കോൺഗ്രസ് കാമ്പയിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയങ്കാജിയുടെ സന്ദർശങ്ങൾക്ക് പുറമെ സാമൂ്യ പരിഷ്ക്കർത്താക്കളെക്കുറിച്ചും നേതാക്കളെക്കുറിച്ചും പ്രധാന സംഭവങ്ങളെക്കുറിച്ചുമെല്ലാം കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. ഗ്രാമീണ തലത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി എണ്ണായിരം ന്യായ് പഞ്ചായത്തുകള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്.
നേരത്തെ, രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലും സമാനമായ രീതിയില്‍ കലണ്ടര്‍ വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.