വാരണാസി: ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെക്കും 17 പേർക്കുമെതിരെ കേസെടുത്ത് ഉത്തർപ്രദേശ് വാരണാസി പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പിന്നീട് സുന്ദർ പിച്ചെയുടെ പേര് എഫ്.ഐ.ആറിൽനിന്ന് നീക്കം ചെയ്തുവെന്നാണ് വിവരം.
വിഡിയോ പ്രചരിച്ചതുമായി ബന്ധെപ്പട്ട് സുന്ദർ പിച്ചെക്കും ഗൂഗ്ൾ തലവൻമാരായ മൂന്നുപേർക്കും ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എഫ്.ഐ.ആറിൽനിന്ന് ഇവരുടെ പേര് നീക്കം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു.
വാട്സ്ആപ് ഗ്രൂപ്പുകളിലും പിന്നീട് യു ട്യൂബിലും പ്രചരിച്ച വിഡിയോയെ എതിർത്തതിനെ തുടർന്ന് തന്‍റെ െമാബൈൽ ഫോണിലേക്ക് 8,500 ഭീഷണി വിളികൾ എത്തിയെന്ന പ്രദേശവാസിയുടെ പരാതിയെ തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുട്യൂബിൽ അഞ്ചുലക്ഷം പേർ കണ്ട വിഡിയോയാണിത്.
പിച്ചെക്ക് പുറമെ സജ്ഞയ് കുമാർ ഗുപ്ത ഉൾപ്പെടെ മൂന്ന് ഗൂഗ്ൾ ഇന്ത്യ തലവൻമാർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഗൂഗ്ൾ മേധാവികൾക്ക് പുറമെ ഗാസിപൂർ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീതജ്ഞർ, റെക്കോർഡിങ് സ്റ്റുഡിയോയിലും മ്യൂസിക് ലേബൽ കമ്പനിയിലും പ്രവർത്തിക്കുന്നവർ എന്നിവരുടെ പേരുകളാണുള്ളത്. ഫെബ്രുവരി ആറിനാണ് യു.പിയിലെ ബേലുപുർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.