ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ഉത്തർപ്രദേശിലെ ബിജ്നോറിൽ കർഷകർ വിള നശിപ്പിച്ചു. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഒരു വിള നശിപ്പിക്കുമെന്ന ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്തിെൻറ പ്രസ്താവനക്കു പിന്നാലെയാണ് ബിജ്നോറിൽ കർഷകർ വിളെവടുക്കാറായ ഗോതമ്പുപാടം നശിപ്പിച്ചത്.
എന്നാൽ, ഇത്തരം നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് രാകേഷ് ടിക്കായത്ത് പിന്നീട് കർഷകരോട് അഭ്യർഥിച്ചു. പശ്ചിമ ബംഗാളിലേക്കും രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും ഉടൻ പോകുമെന്നും സമരം ശക്തമാക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി. അതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി വിധാൻസഭയിൽ ഞായറാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. ഈമാസം 28ന് മീററ്റിൽ വിപുലമായ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് യോഗശേഷം കർഷകർ പറഞ്ഞു.
അതിനിടെ, കര്‍ഷകസമരം തീർക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കുന്നത് 18 മാസത്തില്‍നിന്ന് 24 മാസത്തേക്ക് നീട്ടണം. അതിനുശേഷം ആവശ്യമായ മാറ്റം വരുത്തി നിയമം നടപ്പാക്കാം. കേന്ദ്രം ഇത് അംഗീകരിക്കുകയാണെങ്കില്‍ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.