യോഗി ആദിത്യനാഥ്

യു.പിയിൽ അറവുശാലകൾ പൂട്ടാൻ നിർദേശം; നവരാത്രിയോടനുബന്ധിച്ച് മാംസ വിൽപന നിരോധിച്ചു

ലഖ്നോ: നവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങള്‍ക്ക് സമീപം ഇറച്ചിയും മീനും വില്‍ക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല, അനധികൃത അറവുശാലകൾ പൂട്ടുമെന്നും അധികൃതർ വ്യക്തമാക്കി. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ആരാധാനാലയങ്ങള്‍ക്ക് 500 മീറ്റർ അടുത്തുള്ള മാംസ വില്‍പന കേന്ദ്രങ്ങളാണ് അടയ്ക്കുന്നത്. ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മാംസ-മത്സ്യ വില്‍പനയും നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്ട് ആൻഡ് ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും.

കശാപ്പുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള മാംസ വിൽപന നിരോധനം നടപ്പിലാക്കാനും എല്ലാ ജില്ല മജിസ്‌ട്രേറ്റുമാർക്കും, പൊലീസ് കമീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് നിർദ്ദേശം നൽകി.

മാംസാഹാര കടകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ്

മുംബൈ: നവരാത്രിക്ക് മുമ്പ് മുംബൈയിലെ മാംസാഹാര കടകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ് അധികാരികളോട് അഭ്യർത്ഥിച്ചു. മതവികാരങ്ങളെ മാനിച്ചുകൊണ്ട് മുംബൈയിലെ റോഡരികിലെ മാംസം, മത്സ്യം, മട്ടൻ കടകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപമാണ് ആവശ്യപ്പെട്ടത്. 

Tags:    
News Summary - UP govt bans sale of meat within 500 meters of religious places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.