ലോക്​ഡൗൺ ഏർപ്പെടുത്തണമെന്ന്​ ഹൈകോടതി; ഉത്തരവിനെതിരെ യോഗി സർക്കാർ സുപ്രീംകോടതിയിൽ

ലഖ്​നോ: ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്​ഡൗൺ ​ഏർപ്പെടുത്തണമെന്ന ​അലഹബാദ്​ ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച്​ യോഗി ആദിത്യനാഥ്​ സർക്കാർ. കോവിഡ്​ 19 കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 26 വരെ ലോക്​ഡൗൺ പ്രഖ്യാപിക്കണമെന്നായിരുന്നു നിർദേശം.

സംസ്​ഥാന സർക്കാറിന്‍റെ ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഇന്ന്​ വാദം കേൾക്കും.  ലഖ്​നോ, അലഹബാദ്​, കാൺപുർ, വാരാണസി, ഗൊരഖ്​പുർ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു അലഹബാദ്​ ഹൈകോടതിയുടെ ഉത്തരവ്​. എന്നാൽ ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്നായിരുന്നു സർക്കാർ നിലപാട്​.

യു.പി സർക്കാർ കോവിഡ്​ വ്യാപനം ചെറുക്കുന്നതിൽ പരാജയപ്പെട്ടു​വെന്ന്​ നേര​ത്തേ ആരോപണം ഉയർന്നിരുന്നു. യു.പിയിൽ 30,000ത്തിൽ അധികംപേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. തുടർന്നാണ്​ കോടതിയുടെ ഇടപെടൽ.

ലോക്​ഡൗണിന്​ പുറമെ, എല്ലാ മത -സാംസ്​കാരിക ചടങ്ങുകളും നിർത്തിവെക്കണമെന്നും എല്ലാ ഷോപ്പിങ്​ മാളുകളും അടച്ചിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നും നിർദേശിച്ചു.

അവശ്യ സ്​ഥാപനങ്ങളും സേവനങ്ങളും ഒഴികെ എല്ലാ സർക്കാർ സ്വ​കാര്യ സ്​ഥാപനങ്ങളും അടച്ചിടണം, കൂടിച്ചേരലുകൾ- വിവാഹം പോലെയുള്ള ചടങ്ങുകൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു നി​ർദേശങ്ങൾ.

യു.പിയിൽ പ്രതിദിനം 30,000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ പോസിറ്റീവാകുന്നത്​. രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നാണ്​ ഇത്​. 

Tags:    
News Summary - UP govt moves Supreme Court against Allahabad HC order directing it to impose lockdown in 5 cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.