ലഖ്‌നോ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പിൽ വ്യക്തമാക്കി. ജൂലൈ 30നാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായത്.
നേരത്തെ, മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന ത്രിപുരക്കും സമാന തുക നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിലെയും ത്രിപുരയിലും ജനങ്ങൾക്കൊപ്പമാണെന്നു മോഹൻ യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിസന്ധിയിൽ നിന്ന് ഇരുസംസ്ഥാനങ്ങളും അതിവേഗം കരകയറാൻ താൻ ഭഗവാൻ കൃഷ്ണനോടു പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.