വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം; യു.പി കേരളത്തിനൊപ്പമെന്ന് യോഗി
text_fieldsലഖ്‌നോ: ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പിൽ വ്യക്തമാക്കി. ജൂലൈ 30നാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായത്.
നേരത്തെ, മധ്യപ്രദേശ് സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന ത്രിപുരക്കും സമാന തുക നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിലെയും ത്രിപുരയിലും ജനങ്ങൾക്കൊപ്പമാണെന്നു മോഹൻ യാദവ് സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിസന്ധിയിൽ നിന്ന് ഇരുസംസ്ഥാനങ്ങളും അതിവേഗം കരകയറാൻ താൻ ഭഗവാൻ കൃഷ്ണനോടു പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.