ലഖ്നോ: 10 രൂപ നോട്ടുകൾ എണ്ണിനോക്കാൻ വരന് അറിയാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറിയെന്നകൗതുകരമായ വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നു പുറത്തുവരുന്നത്. യു.പിയിലെ ഫാറൂഖാബാദിലാണ് സംഭവം.
വിവാഹ ദിവസം മണ്ഡപത്തിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. വരന്‍റെ പെരുമാറ്റത്തിൽ ചില പന്തികേട് തോന്നിയ പൂജാരി മുഹൂർത്തത്തിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വധുവിന്‍റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 10 രൂപയുടെ 30 കറൻസികൾ വധുവിന്‍റെ വീട്ടുകാർ വരന് നൽകി എണ്ണി തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടു.
എന്നാൽ, വരൻ ഇതിൽ ദയനീയമായി പരാജയപ്പെട്ടു. ഇതുകണ്ടതോടെ 21 കാരിയായ വധുവും കുടുംബാംഗങ്ങളും ഞെട്ടി. തുടർന്ന് വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാഹം മുടങ്ങിയതോടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. അവർ മധ്യസ്ഥതക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.