യു.പിയിലെ 'ലൗജിഹാദ്​ നിയമം' ഒരു മാസം പിന്നിടുന്നു; ഇതുവരെ അറസ്റ്റ്​ ചെയ്യപ്പെട്ടത്​ 35 പേർ

ലക്​നോ: ഉത്തർ പ്രദേശിലെ മതപരിവർത്തന ബിൽ ഒരു മാസം പിന്നിടു​േമ്പാൾ, ഇതിനോടകം അറസ്റ്റ്​ ചെയ്യപ്പെട്ടത്​ 35 പേർ. ഒരു ഡസനിൽ അധികം എഫ്​.ഐ.ആറും വിവാദമായ ഈ നിയമം നടപ്പിലാക്കിയതിനു ശേഷം രജിസ്​​റ്റർ ചെയ്​തിട്ടുണ്ട്​.

നവംബർ 27നായിരുന്നു മതപരിവർത്തനം കുറ്റകരമാക്കി യു.പി സർക്കാർ നിയമം പാസാക്കുന്നത്​. ശനിയാഴ്ച ഒരാളെ കൂടി യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്​തു. നിയമം നടപ്പിലാക്കി ഒരു ദിവസത്തിനകം ബാരല്ലിയിൽ നിന്നാണ്​ ആദ്യമായി ​കേസ്​ രജിസ്റ്റർ ചെയ്യുന്നത്​.

ബാരല്ലിയിലെ 20 വയസുകാരിയുടെ പിതാവ്​ നൽകിയ പരാതിയിൽ ഉവൈസ്​ അഹ്​മദ്​ (22) എന്നയാളാണ്​ ഈ കേസ്​ പ്രകാരം ആദ്യ അറസ്റ്റ്​ ചെയ്യപ്പെടുന്നത്​. ഇരു മതസ്​ഥരിൽ പെട്ടവരുടെ വിവാഹ ചടങ്ങ്​ പോലും ഈ നിയമപ്രകാരം യു.പി ​പൊലീസ്​ തടയുകയുണ്ടായി. ഭരണഘടനയുടെ 'ആർടികിൾ 21'ന്​ വിരുദ്ധമാണ്​ ചൂണ്ടിക്കാണിച്ച്​​ ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.