ലക്നോ: ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിെൻറ ഭാര്യയെ യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം ബി.ജെ.പി പിൻവലിച്ചു. ഫതേപൂർ ചൗരാസിയിലെ 22ാം വാർഡിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് സംഗീത സെൻഗാറിനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി നീക്കം.
എന്നാൽ, അവരെ പിൻവലിക്കുന്നതായി സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് സ്വതന്ത്ര ദേവ് സിങ്ങാണ് അറിയിച്ചത്. ഇവരുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ടപ്പോൾതന്നെ വിവാദമായിരുന്നു. ഏപ്രിൽ 26നാണ് ഉന്നാവിൽ തെരഞ്ഞെടുപ്പ്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019 ഡിസംബർ 20ന് ഡൽഹി കോടതി കുൽദീപ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ സെൻഗാറിെൻറ എം.എൽ.എ സ്ഥാനം റദ്ദാക്കി. നേരത്തെ ജില്ല പഞ്ചായത്ത് അധ്യക്ഷയായിരുന്നു സംഗീത സെൻഗാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.