വാക്കുതർക്കത്തിനിടെ ടാപ്പിന്‍റെ പിടിയൂരി ഭാര്യയെ തലക്കടിച്ച്​ കൊന്നു; ഭർത്താവ്​ അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിൽ വാക്കുതർക്കത്തിനിടെ വീട്ടിലെ ടാപ്പിന്‍റെ പിടി വലിച്ചൂരി ഭാര്യയെ തലക്കടിച്ച്​ കൊലപ്പെടുത്തിയ ഭർത്താവ്​ അറസ്റ്റിൽ. ഉത്തർ​പ്രദേശി​െല ഭാഗ്​പത്​ ജില്ലയിലെ വാസിദ്​​പുർ ഗ്രാമത്തിലാണ്​ സംഭവം.

നീലം ആണ്​ മരിച്ചത്​. അഞ്ചുവർഷം മുമ്പായിരുന്നു നീലത്തിന്‍റെയും ധീരജിന്‍റെയും വിവാഹം. വിവാഹത്തിന്​ ശേഷം ഇരുവരും വഴക്ക്​ പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കി​നിടെ ധീരജ്​ ടാപ്പിന്‍റെ പിടി വലിച്ചൂരി നീലത്തിന്‍റെ തലക്കടിക്കുകയായിരുന്നു. സംഭവസ്​ഥലത്തുവെച്ചുതന്നെ നീലം മരിച്ചു.

നീലത്തിന്‍റെ കരച്ചിൽ കേട്ടതോടെ സമീപവാസികൾ ദമ്പതികളുടെ വീട്ടിലെത്തി ധീരജിനെ പിടികൂടി ​പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീലത്തിന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. പ്രതിയെ അറസ്റ്റ്​ ​െചയ്​തതായും അന്വേഷണം പ​ുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫിസർ അലോക്​ സിങ്​ അറിയിച്ചു. 

Tags:    
News Summary - UP man bludgeons wife using tap handle over minor scuffle in Baghpat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.