കാമുകിയുടെ വിവാഹത്തിന്​ പെൺവേഷം ധരിച്ചെത്തി യുവാവ്​; ബന്ധുക്കൾ കൈയോടെപൊക്കി

ലഖ്​നോ: വിവാഹദിനത്തിൽ കാമുകിയെ കാണാൻ പെൺവേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കൾ. ഉത്തർപ്രദേശിലെ ബധോനിയിലാണ്​ സംഭവം.

വിവാഹദിനത്തിൽ പെൺകുട്ടിയെ കാണാൻ പെൺവേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തിയ സ്​ത്രീയുടെ ​െപരുമാറ്റത്തിൽ ബന്ധുക്കൾക്ക്​ സംശയം തോന്നുകയായിരുന്നു. തുടർന്ന്​ സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോകുകയായിരുന്നു. എന്നിട്ടും പെൺകുട്ടിയെ കാണണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം.

വീട്ടിലെത്തി നേരെ പെൺകുട്ടിയുടെ മുറിയി​ൽ​െചന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ചുവന്ന സാരിയും തലയിൽ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന യുവാവിനെ വിഡിയോയിൽ കാണാം. ബന്ധുക്കൾ യുവാവിന്‍റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. പെൺകുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കൾ പറഞ്ഞു. 

ബന്ധുക്കൾ പൊലീസിനെ അറിയിക്കാൻ ഒരുങ്ങിയ​തോടെ വീടിന്​ പുറത്ത്​ ബൈക്കിൽ കാത്തിരുന്ന സുഹൃത്തുക്കൾക്കൊപ്പം യുവാവ്​ കടന്നുകളയുകയായിരുന്നു. 

Tags:    
News Summary - UP man dresses up as a bride to attend girlfriend's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.