ലഖ്നോ: എസ്.പി നേതാവ് അതീഖ് അഹ്മദിന്റെ കൊലപാതകത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് പങ്കുണ്ടെന്ന് ബി.ജെ.പി. യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ധരംപാൽ സിങ്ങാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. അറസ്റ്റിനു ശേഷം നിരവധി രഹസ്യങ്ങൾ വെളിപ്പെടുത്താനിരിക്കെയാണ് അതീഖിന്റെ കൊലപാതകം നടന്നതെന്നും ധരംപാൽ സിങ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് അതീഖ് അഹ്മദും സഹോദരൻ അഷ്റഫും കൊല്ലപ്പെട്ടത്. പൊലീസ് സുരക്ഷയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുപോകവെയാണ് കൊലപാതകം നടന്നത്. മാധ്യമപ്രവർത്തകരെന്ന് നടിച്ചെത്തിയ മൂന്നുപേർ പോയ്ന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നു.
‘യാഥാർഥ്യമെന്തെന്നാൽ അതീഖിനെ കെല്ലേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. അവരെ സംബന്ധിച്ച ചില രഹസ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്താനിരിക്കുകയായിരുന്നു. അതിനാലാണ് പ്രതിപക്ഷം അതീഖിനെ കൊന്നത്.’ - ധരംപാൽ സിങ് പറഞ്ഞു.
പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കൊലപാതകം നടന്നത്. അക്രമികളെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ലൗലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് കൊലപാതകം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.