ഹോളി ആഘോഷത്തിനിടെ മുസ്ലിം സ്ത്രീകളെ അപമാനിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സൂരജ്സം ശർമ എന്ന യുവാവാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പ്രായപൂർത്തിയാവാത്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബിജ്‌നോറിലായിരുന്നു സംഭവം. ഒരു പുരുഷനും രണ്ട് സ്ത്രീകളുമുൾപ്പെടുന്ന മുസ്ലിം കുടുംബം ബൈക്കിൽ പോകുന്നതിനിടെയായിരുന്നു ഹോളി ആഘോഷിക്കുന്ന ഒരു കൂട്ടം യുവാക്കൾ അവരുടെ ദേഹത്തേക്ക് പൈപ്പിൽ വെള്ളമടിക്കുകയായിരുന്നു. സ്ത്രീകൾ പ്രതിഷേധിച്ചെങ്കിലും അതിക്രമം തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. ബക്കറ്റിൽ വെള്ളമെടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുന്നതും പുരുഷന്റെയും ഒരു സ്ത്രീയുടെയും മുഖത്ത് ബലം പ്രയോഗിച്ച് കളർ പൂശുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ബസാറിലെത്തിയാൽ ഇതായിരിക്കും ഇനിയും സംഭവിക്കുക എന്നായിരുന്നു ആക്രമികളുടെ പ്രതികരണം.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 341, 323, 504, 509, 354 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - UP: One more arrested for throwing Holi colours on Muslim family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.