ലഖ്നോ: ബലാത്സംഗങ്ങൾ നിലക്കാത്ത ഉത്തർപ്രദേശിൽ സ്ത്രീകളുടെ നിലവിളി അവസാനിക്കുന്നില്ല. ഹാഥറസിൽ പത്തൊമ്പതുകാരി ദലിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ രാജ്യമെങ്ങും പ്രതിഷേധമുയർന്നതിനിടയിലും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തുടരുകയാണ്.
യു.പിയിലെ മുസഫർ നഗറിൽ തോക്കുചൂണ്ടി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായും അന്ധയായ സ്ത്രീയെ മാസങ്ങളായി പീഡിപ്പിച്ചുവെന്നും പരാതി ഉയർന്നു. തന്നെ ബലാത്സംഗം ചെയ്തയാളുടെ ഭീഷണി ഭയന്ന് നേപ്പാളി യുവതി ലഖ്നോവിൽനിന്ന് 800 കിലോമീറ്ററോളം യാത്ര ചെയ്ത് മഹാരാഷ്ട്രയിലെ നാഗ്പുരിലെത്തി പൊലീസിൽ പരാതി നൽകിയ സംഭവവുമുണ്ടായി.
മുസഫർ നഗറിൽ തോക്കുചൂണ്ടി കരിമ്പുപാടത്തുവെച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ശ്രാവൺ കുമാർ എന്നയാളാണ് പിടിയിലായത്. വിവാഹവാഗ്ദാനം നൽകിയാണ് അന്ധയുവതിയെ ബന്ധു മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. നേപ്പാളിൽനിന്ന് ജോലിക്കായി ലഖ്നോവിലെത്തിയ യുവതിയെയാണ്, ദുബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായ പ്രവീൺ രാജ്പാൽ യാദവ് പീഡിപ്പിച്ചതത്രെ.
പൊലീസിൽ പരാതി നൽകരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയപ്പോൾ യുവതി നാഗ്പുരിലുള്ള തെൻറ സുഹൃത്തിെൻറ അടുത്തെത്തിയാണ് അവിടത്തെ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. പരാതി സ്വീകരിച്ച പൊലീസ് എഫ്.ഐ.ആർ ലഖ്നോ പൊലീസിന് കൈമാറും. യുവതിയുടെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ടാണ് നാട്ടുകാരിയായ സുഹൃത്തിെൻറ അടുത്തെത്തിയത്.
കേസിെൻറ രേഖകളും ജില്ല പൊലീസ് മേധാവിയുടെ കത്തും സഹിതം, ഒരു സംഘം പൊലീസുകാരുടെ സംരക്ഷണയിലാണ് യുവതി ലഖ്നോവിലേക്ക് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.