യു.പിയിലെ റോഡുകള്‍ക്ക് 'കര്‍സേവകരു'ടെ പേര് നല്‍കാന്‍ യോഗി സര്‍ക്കാര്‍

ലഖ്‌നോ: യു.പിയിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേരുകള്‍ നല്‍കാനുള്ള തീരുമാനവുമായി യോഗി സര്‍ക്കാര്‍. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഭാഗമായ കര്‍സേവയില്‍ പങ്കെടുത്തവരോടുള്ള ആദരസൂചകമായാണ് ബി.ജെ.പി സര്‍ക്കാര്‍ റോഡിന് പേര് നല്‍കുന്നത്. 'ബലിദാനി റാം ഭക്ത് മാര്‍ഗ്' എന്നായിരിക്കും റോഡുകള്‍ അറിയപ്പെടുക.

മരണമടഞ്ഞ കര്‍സേവകരുടെ വീടുകളിലേക്കുള്ള റോഡുകള്‍ക്കാണ് ഇത്തരത്തില്‍ പേര് നല്‍കുക. ഇവരുടെ ചിത്രവും പേരും എഴുതിയ ശിലാഫലകവും സ്ഥാപിക്കും.

വിവിധ പദ്ധതികളുടെ ശിലാസ്ഥാപന വേളയില്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നുമുള്ള ശത്രുക്കളോട് പോരാടി ജീവന്‍ വെടിഞ്ഞ സൈനിരുടെയും പൊലീസുകാരുടെയും സ്മരണക്കായി 'ജയ് ഹിന്ദ് വീര്‍ പഥ്' നിര്‍മിക്കുമെന്നും ഉപമുഖ്യമന്ത്രി പ്രസ്താവിച്ചു.

തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പായുള്ള നാടകമാണിതെന്ന് കോണ്‍ഗ്രസും എസ്.പിയും കുറ്റപ്പെടുത്തി. 


Tags:    
News Summary - UP roads to be named after 'Karsevaks' who sacrificed their lives during Ayodhya movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.