ഉത്തർ പ്രദേശിൽ ദലിത്​​ സഹോദരിമാരെ കൊലപ്പെടുത്തി കുളത്തിൽ കുഴിച്ചുമൂടി

ലഖ്​നൗ: പ്രായപൂർത്തിയാകാത്ത ദലിത്​ സഹോരിമാരെ കൊലപ്പെടുത്തി കുളത്തിൽ കുഴിച്ചുമുടിയ നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ അ​േസാദർ പ്രദേശത്തെ ഗ്രാമത്തിലാണ്​ സംഭവമെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

കണ്ണിൽ പരിക്കേറ്റ പാടുകളോടെയുള്ള മൃതദേഹം തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ കണ്ടെടുത്തത്​. 12 കാരിയായ സുമി, എട്ടുവയസ്സുള്ള കിരൺ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. രണ്ട്​ മൃതദേഹത്തിനും കണ്ണിൽ പരിക്കുണ്ട്​.

പച്ചക്കറി പറിക്കാനായി ​ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടികൾ. ബലാത്സംഗ ശ്രമത്തിനിടെയാണ്​ പെൺകുട്ടികൾ കൊല്ലപ്പെട്ട​െതന്ന്​ ബന്ധുക്കൾ ആരോപിച്ചു. മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിനയച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.