ന്യൂഡൽഹി: പുലിറ്റ്സർ പുരസ്കാരം നേടിയ കശ്മീർ ഫോേട്ടാജേണലിസ്റ്റുകളായ ദർ യാസിൻ, മുഖ്താർ ഖാൻ, ചന്നി ആനന്ദ് എന്നിവരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയാക്കി ബി.ജെ.പി.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല എന്ന രാഹുലിെൻറ അഭിപ്രായം തന്നെയാണോ സോണിയക്കും കോൺഗ്രസിനുമുള്ളത്? കശ്മീരിനെ തർക്കപ്രദേശമാക്കി അവതരിപ്പിച്ചവരെയാണ് രാഹുൽ ഗാന്ധി ഇന്ന് അഭിനന്ദിച്ചതെന്ന് ബി.ജെ.പി വക്താവ് സംബിത് പാത്ര ആരോപിച്ചു. രാഹുൽ രാജ്യദ്രോഹിയാണെന്ന തരത്തിലുള്ള പ്രചാരണവും ബി.ജെ.പി ട്വിറ്ററിൽ ആരംഭിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിെൻറ നേർചിത്രം ശക്തമായ ചിത്രങ്ങളിലൂടെ പകർത്തി പുലിറ്റ്സർ പുരസ്കാരം നേടിയ
ഇന്ത്യൻ ഫോേട്ടാ ജേണലിസ്റ്റുകളെ അഭിനന്ദിക്കുന്നുവെന്നുവെന്നും നിങ്ങൾ ഞങ്ങൾക്ക് അഭിമാനമുണ്ടാക്കി എന്നുമായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
Congratulations to Indian photojournalists Dar Yasin, Mukhtar Khan and Channi Anand for winning a Pulitzer Prize for their powerful images of life in Jammu & Kashmir. You make us all proud. #Pulitzer https://t.co/A6Z4sOSyN4
— Rahul Gandhi (@RahulGandhi) May 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.