അയോധ്യ: അയോധ്യയിൽ സരയു നദിതീരത്ത് രാമായണ മ്യൂസിയം പണിയാനുള്ള പദ്ധതിക്ക് ഉത്തപ്രദേശ് സർക്കാറിെൻറ അനുമതി. ക്ഷേത്ര നഗരത്തിൽ രാമായണ മ്യൂസിയം പണിയുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞതിനു പിറകെയാണ് ഇപ്പോൾ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
രാമായാണ മ്യൂസിയം സംസ്ഥാനത്തിെൻറ ടുറിസം വികസനത്തിന് മുതൽക്കുട്ടാണ്. ഇതുമൂലം ആയിരക്കണക്കിന് തോഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത്തരമൊരു പദ്ധതി ഇന്ത്യൻ സംസ്കാരത്തെ ദേശീയ തലത്തിലും ആഗോള തലത്തിലും ഉയർത്തുന്നതിന് സഹായിക്കും. മ്യുസിയം പദ്ധതിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സർക്കാർ വക്താവിെൻറ പ്രതികരണമിതായിരുന്നു.
എന്നാൽ, സർക്കാറിെൻറ അനുമതിക്കെതിരെ മായാവതി രംഗത്തെത്തി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾ നിർത്തി ബി.ജെ.പിയും സമാജ് വാദി പാർട്ടിയും മതത്തെയും രാഷ്ട്രീയത്തെയും ബന്ധിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഇരു പാർട്ടികളുടെയും ലക്ഷ്യത്തിൽ സംശയമുണ്ട്. തങ്ങൾ സംസഥാനത്തിന്‍റെ വികസനത്തിനെതിരല്ല. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല -മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.