ലഖ്നോ: ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റി യോഗി ആദിത്യനാഥ് സർക്കാർ. വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്നായിരിക്കും ഝാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പേരുമാറ്റം അറിയിച്ചത്.
യു.പി സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചുവെന്ന് നോർത്ത് സെന്‍റട്രൽ റെയിൽവേ പി.ആർ.ഒ ശിവം ശർമ്മ അറിയിച്ചു. റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇതിനുള്ള നടപടികൾക്ക് റെയിൽവേ തുടക്കം കുറിച്ചത്.
നേരത്തെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ ജംക്ഷൻ എന്നാക്കി മാറ്റിയിരുന്നു. ഫൈസബാദ് റെയിൽവേ റെയിൽവേ സ്റ്റേഷന്റെ പേര് അയോധ്യ കാന്‍റ് എന്നും ആക്കിയിരിക്കുന്നു. ഇതിന് പുറമേ ഫൈസബാദ്, അലഹബാദ് നഗരങ്ങളുടെ പേരുകൾ അയോധ്യ, പ്രയാഗ്രാജ് എന്നാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.