ഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി

ന്യൂഡൽഹി: ജമ്മു കശ്​മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ഇതോടെ സെപ്റ്റംബർ 18നു നടന്ന ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 20 ആയി.

ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്​താന്​ ശക്‌തമായ തിരിച്ചടി നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ പാക് അധിനിവേശ കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. 

Tags:    
News Summary - Uri attack death toll rises to 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.