ഹാരിസ്ബർഗ് (യു.എസ്): 2012ൽ ഒരു പെൺകുഞ്ഞിനെയും മുത്തശ്ശിയെയും െകാലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് കീഴ്കോടതി വിധിച്ച വധശിക്ഷ പെൻസൽേവനിയ ഹൈകോടതി ശരിവെച്ചു. ആന്ധ്രപ്രദേശിൽനിന്നുള്ള രഘുനന്ദൻ യന്ദാമുറി (28) എന്നയാളാണ് 10 മാസം പ്രായമുള്ള സാൻവി വെന്നയെയും 61കാരിയായ സത്യവതി വെന്നയെയും കൊലപ്പെടുത്തിയത്. ചൂതാട്ടത്തിനുള്ള പണത്തിനാണ് ഇയാൾ തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
ടെക്നോളജി പ്രഫഷനലാണ് രഘുനന്ദൻ. ഫിലാഡൽഫിയയിൽ ഇയാൾ താമസിച്ചിരുന്ന അപ്പാർട്ടുമെൻറിൽ തന്നെയായിരുന്നു കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. കുഞ്ഞിെൻറ മാതാപിതാക്കളും ടെക്നോളജി പ്രഫഷനലുകളായിരുന്നു. ഇൗ കുടുംബവുമായി രഘുനന്ദന് അടുപ്പവുമുണ്ടായിരുന്നു. ചൂതാട്ടത്തിൽ നഷ്ടപ്പെട്ട 50,000 ഡോളറിനുവേണ്ടിയാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്.
മാതാപിതാക്കൾ ജോലിക്കാരായതിനാൽ പണം എളുപ്പം കിട്ടുമെന്ന് ഇയാൾ കരുതി. കുഞ്ഞും മുത്തശ്ശിയും മാത്രമായിരുന്നു സംഭവസമയം അപ്പാർട്ടുമെൻറിലുണ്ടായിരുന്നത്. കുഞ്ഞിനെ രക്ഷിക്കാൻ മുത്തശ്ശി ശ്രമിച്ചപ്പോൾ രഘുനന്ദൻ കത്തികൊണ്ട് ഇവരെ മാരകമായി കുത്തി മുറിവേൽപിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ ടവൽ കൊണ്ട് മുഖം പൊത്തിപ്പിടിക്കുകയും ചെയ്തു. അപ്പാർട്ടുമെൻറ് കോംപ്ലക്സിൽനിന്നാണ് കുഞ്ഞിെൻറ മൃതദേഹം കണ്ടെടുത്തത്.
കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നുമായിരുന്നു പ്രതിയുടെ വാദം. രഘുനന്ദൻ തന്നെയാണ് അയാൾക്ക് വേണ്ടി വാദിച്ചത്. തെളിവുകെള അടിസ്ഥാനമാക്കിയാണ് 2015ൽ കീഴ്കോടതി വധശിക്ഷ വിധിച്ചത്. 1976നുശേഷം യു.എസിൽ ഒരു ഇന്ത്യക്കാരനെയും വധശിക്ഷക്ക് വിധേയമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.