ന്യൂഡൽഹി: മെക്സിക്കോ-യു.എസ് അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് പിടിക്കപ്പെട്ടവരിൽ 161 ഇന്ത്യക്കാരെ യു.എസ് തിരിച്ചയക്കുന്നു. പ്രേത്യക വിമാനത്തിലാണ് ഇവരെ ഈ ആഴ്ച പഞ്ചാബിലെ അമൃത്സറിലെത്തിക്കുക. തിരിച്ചെത്തുന്നവരിൽ മൂന്ന് പേർ സ്ത്രീകളാണ്. സംഘത്തിൽ ഹരിയാനയിൽ നിന്നുള്ള 19 വയസുകാരനുമുണ്ട്.
തിരിച്ചെത്തുന്നവരിൽ 76 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. പഞ്ചാബിൽ നിന്ന് 56 പേർ, ഗുജറാത്തിൽ നിന്ന് 12, യു.പിയിൽ നിന്ന് അഞ്ച്, മഹാരാഷ്ട്രയിൽ നിന്ന് നാല്, കേരളം, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടു പേർ വീതവും ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തരുമാണ് തിരിച്ചെത്തുന്നത്.
അനധികൃത കുടിയേറ്റത്തിന് യു.എസിലെ വിവിധ ജയിലുകളിൽ അകപ്പെട്ട1739 ഇന്ത്യക്കാരിൽ 161 പേരാണ് ഇപ്പോൾ തിരിച്ചു വരാനിരിക്കുന്നതെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ(എൻ.എ.പി.എ) എക്സിക്യൂട്ടിവ് ഡയറക്ടർ സത്നാം സിങ് ചഹൽ പറഞ്ഞു.
ജയിലിൽ തുടരുന്ന ബാക്കിയുള്ളവരുടെ കാര്യമെന്താണെന്ന് അറിയില്ല. മനുഷ്യക്കടത്തുകാരാണ് ഇവരുടെ വരവിന് പിന്നിൽ. കയറ്റി അയക്കുന്ന ഓരോരുത്തരിൽ നിന്നും ഏജൻറ് 35 ലക്ഷം മുതൽ 50 ലക്ഷം വരെ കൈപ്പറ്റുന്നുണ്ടെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. ആളെ കയറ്റി അയക്കുന്ന അനധികൃത ഏജൻറുമാർക്കെതിരെ പഞ്ചാബ് സർക്കാറും കേന്ദ്ര സർക്കാറും ശക്തമായ നടപടിയെടുക്കണമെന്നും സത്നാം സിങ് ചഹൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അനധികൃത കുടിയേറ്റത്തിനിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ്(ഐ.സി.ഇ) ആണ് ഇവരെ പിടികൂടിയത്. ഐ.സി.ഇ റിപ്പോർട്ടനുസരിച്ച് 2018ൽ 611 ഇന്ത്യക്കാരാണ് പിടിക്കപ്പെട്ടത്. 2019ൽ ഇത് രണ്ടര ഇരട്ടിയായി ഉയർന്ന് 1616ലെത്തി. പിടിക്കപ്പെട്ടവരിൽ ഏറെയും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ നപീഡനം സഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഭയം തേടി യു.എസിലേക്ക് കടന്നവരാണ് ഏറെ പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.