ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ യു.എസ് ഇന്ത്യക്ക് വാഗ്ദാനം ചെയ് ത ധനസഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ വീണ്ടുവിചാരത്തിൽ.
മറ്റ് 63 രാജ്യങ്ങൾക്ക് നൽകുന്ന കൂട്ടത്തിൽ ഇന്ത്യക്ക് 2.9 മില്യൺ ഡോളറാണ് (ഏകദേശം 21.84 കോടി രൂപ) യു.എസ് വാഗ്ദാനം ചെയ്തത്.
വിദേശ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന പൊതുതത്വം മുന്നോട്ടുവെച്ച്, പ്രളയകാലത്ത് യു.എ.ഇ കേരളത്തിന് വൻതുക വാഗ്ദാനം ചെയ്തതിനോട് തണുത്ത പ്രതികരണമാണ് കേന്ദ്രം നടത്തിയത്. ധനസഹായം സൗജന്യമായി പറ്റുന്നത് അഭിമാനത്തിെൻറ വിഷയമായി വിശേഷിപ്പിക്കുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന വിഷയം കേന്ദ്രസർക്കാറിനെ അലട്ടുന്നുണ്ട്.
കോവിഡ്-19െൻറ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി വിഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു.
നാട്ടിലേക്ക് മടങ്ങാനാകാതെ വിദേശത്ത് തുടരേണ്ട സ്ഥിതിയാണ് പ്രവാസികൾക്ക്. അവരുടെ ക്ഷേമകാര്യങ്ങളിൽ നയതന്ത്ര കാര്യാലയങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മോദി ആവശ്യപ്പെട്ടു.
പുതുതായി രൂപവത്കരിച്ച ‘പി.എം കെയേഴ്സ് ഫണ്ടി’ലേക്ക് പരമാവധി പ്രവാസി സംഭാവന എത്തിക്കുന്നതിന് മുൻകൈയെടുക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് നിർദേശമുണ്ട്. ഈ നിധിയുടെ സുതാര്യത ആഭ്യന്തരമായി ചർച്ചചെയ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.