യു.എസിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ച സംഭവം; പ്രതിക്ക്​ മൂന്ന്​ ജീവപര്യന്തം

ന്യൂയോർക്ക്​ : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ  ശ്രീനിവാസ്​ കചിഭോട്​ല(32) വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി ആദം പുരിൻറന്​ (51)​​ മൂന്ന്​ ജീവപര്യന്തം.  യു.എസ്​ ഫെഡറൽ കോടതിയാണ്​ ശിക്ഷ വിധിച്ചത്​.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്​പദമായ സംഭവം. വംശീയ വിദ്വേഷമാണ്​ കൊലപാതകത്തിന്​ കാരണം. കൻസാസിലെ ബാറിൽ വെച്ച്​ നാവികോദ്യോഗസ്​ഥനായ ആദം പുരിൻറൻ (51) ​ശ്രീനിവാസിനു നേരെ നിറയൊഴിക്കുകയായിരുന്നു​. ‘എ​​​​െൻറ രാജ്യത്തുനിന്ന്​ പുറത്തുപോകൂ’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. 

ആക്രമണത്തിൽ ബാറിലുണ്ടായിരുന്ന ശ്രീനിവാസി​​​​െൻറ സുഹൃത്ത്​ അലോക്​ മദസനിക്കും യു.എസ്​ പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റിരുന്നു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറായിരുന്നു​. 

 

Tags:    
News Summary - US Navy Veteran Gets 3 Life Sentences For Killing Srinivas Kuchibhotla-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.