വാഷിങ്ടൺ: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാൻ വേണ്ടത്ര തയാറെടുപ്പ് ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്ററിനോടനുബന്ധിച്ച് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രഖ്യാപനം.
യു.എസ് പ്രസിഡന്റുമാരുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ കാലാവധി കഴിയുമ്പോൾ അദ്ദേഹത്തിന് 86 വയസാകും. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരിസും വീണ്ടും മത്സരിക്കാനൊരുങ്ങുന്നുണ്ട്.
2024 ൽ മത്സരിക്കുമെന്ന് കഴിഞ്ഞ വർഷവും ബൈഡൻ പറഞ്ഞിരുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാക്കൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായി തന്നെയാണ് മത്സരിക്കുക. മറ്റ് പ്രധാന ഡെമോക്രാറ്റിക് സ്ഥാനാർഥികളൊന്നും ഇതു വരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.