ന്യൂഡൽഹി: എഫ്16 പോർവിമാനത്തിെൻറ വിൽപന ഉടമ്പടി ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ അമേരിക്ക പാകിസ്താനിൽനിന്ന് വിശദീകരണം തേടി. ഇന്ത്യ നൽകിയ തെളിവിെൻറ അടിസ്ഥാനത്തിലാണിത്. അമേരിക്കൻ നിർമിത എഫ്16 പോർവിമാനത്തിൽനിന്ന് മാത്രം തൊടുക്കാൻ കഴിയുന്ന ‘ആംറാം’ മിസൈലുകൾ പാകിസ്താൻ പ്രയോഗിച്ചതിെൻറ തെളിവ് ഇന്ത്യൻ സേന ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു.
ജമ്മു-കശ്മീരിലെ രജൗറിയിൽനിന്ന് ലഭിച്ച മിസൈൽ ഭാഗങ്ങളാണ് വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. ഇതോടൊപ്പം എഫ്16 വിൽപനക്കരാർ വ്യവസ്ഥകളുടെ ലംഘനവും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് അമേരിക്ക പാകിസ്താനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പി.ടി.െഎ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ഇന്ത്യക്കെതിരെ എഫ്16 പോർ വിമാനം ഉപയോഗിെച്ചന്ന റിപ്പോർട്ടുകളെപ്പറ്റി അറിയാമെന്നും അതിൽ വ്യവസ്ഥകളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. ആയുധ വിൽപന സംബന്ധിച്ച കരാർ വ്യവസ്ഥകൾക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് യു.എസ് െലഫ്റ്റനൻറ് കേണൽ കോൺ ഫോക്ക്നർ പി.ടി.െഎയോട് പറഞ്ഞു.
ഭീകരാക്രമണങ്ങൾക്കെതിരെ പ്രയോഗിക്കാനാണ് എഫ്16 വിമാനങ്ങൾ പാകിസ്താന് കൈമാറിയതെന്നും യുദ്ധ ലക്ഷ്യങ്ങൾക്കോ അയൽരാജ്യങ്ങൾക്കോ എതിരെ അത് ഉപയോഗിക്കാനാകില്ലെന്നുമാണ് വിൽപന വ്യവസ്ഥയിലുള്ളത്. എഫ്16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചിട്ടില്ലെന്നാണ് ബുധനാഴ്ച പാകിസ്താൻ വ്യക്തമാക്കിയത്. ഉപയോഗിെച്ചന്ന് വെളിപ്പെടുത്തിയാൽ കരാർ ലംഘനമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇൗ വിശദീകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2016ൽ അമേരിക്കയുടെ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കാലത്ത് പാകിസ്താന് എട്ട് എഫ്16 വിമാനങ്ങൾ കൈമാറാനുള്ള തീരുമാനത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. യു.എസ് കോൺഗ്രസിെൻറ അനുമതിയും ഇതിന് ലഭിച്ചിരുന്നില്ല. അത്യാധുനിക യുദ്ധോപകരണങ്ങൾ വിൽക്കുന്ന അമേരിക്കക്ക്, അതിെൻറ ഉപയോഗം സംബന്ധിച്ച് കർശന മാർഗനിർദേശങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.