ന്യൂഡൽഹി: ഗുജറാത്തിൽ രാജ്യസഭതെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിലെ ‘നോട്ട’ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. മൂന്ന് സീറ്റിലേക്ക് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയമുണ്ടോ എന്ന് കോൺഗ്രസ് നേതാക്കളായ സുപ്രീംകോടതിഅഭിഭാഷകരോട് കോടതി ചോദിച്ചു.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, എ.എം. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് സെപ്റ്റംബർ13ലേക്ക് മാറ്റി. 2014 ജനുവരി 24ന് കമീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ ഇപ്പോഴാണോ വരുന്നതെന്ന് കോടതി അഡ്വ. കപിൽ സിബലിനോടും അഭിഷേക് മനുസിംഗ്വിയോടും ചോദിച്ചു. ഇത്തരമൊരു സർക്കുലർ ഇറക്കുംമുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടികളുമായി കൂടിയാലോചിച്ചിരുന്നില്ലേ എന്നും ജസ്റ്റിസ് ഖൻവിൽകർ ചോദിച്ചു.
അതേസമയം, നോട്ട റദ്ദാക്കണമെന്നാവശ്യെപ്പട്ട് ബി.ജെ.പി പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിരുന്നെങ്കിലും വിഷയത്തിൽ കമീഷൻ നിലപാടിനെ കേന്ദ്ര സർക്കാർ പിന്തുണക്കുമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. തുടർന്ന് കോൺഗ്രസിെൻറ ഹരജിയിൽ പ്രതികരണമറിയിക്കാൻ സുപ്രീംകോടതി കമീഷന് നോട്ടീസ് അയക്കുകയായിരുന്നു.
അഹ്മദ് പേട്ടലിെന തോൽപിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ചാക്കിട്ടുപിടിത്തം നടത്തുന്ന സാഹചര്യത്തിൽകൂടിയാണ് കമീഷൻ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.