ഭോപാൽ (മധ്യപ്രദേശ്): കോവിഡ് മഹാമാരി രാജ്യത്ത് പിടിമുറുക്കിയതോടെ മാസ്കും പി.പി.ഇ കിറ്റുമെല്ലാം ജനജീവിതത്തിെൻറ ഭാഗമായി മാറിയിരിക്കുകയാണ്. ജനങ്ങൾ മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുന്നതിനായി അധികാരികൾ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് ചൂഷണങ്ങളും കബളിപ്പിക്കലും കൂടിയിട്ടുണ്ടെന്നുമാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലെ സത്നയിൽ നിന്ന് പുറത്ത് വന്നത്. ഉപയോഗിച്ച മാസ്കുകളും പി.പി.ഇ കിറ്റുകളും വിൽപനക്കായി കഴുകി വൃത്തിയാക്കുന്ന കാഴ്ചയാണ് വൈറൽ വിഡിേയായിലൂടെ പുറത്തായത്.
ഒരാൾ ഉപയോഗിച്ച തുണിമാസ്കും മറ്റും കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. എന്നാൽ വിഡിയോയിൽ കാണുന്ന തരത്തിൽ മാസ്കുകൾ കഴുകി വിറ്റാൽ ഇത് പിന്നീട് ഉപയോഗിക്കേണ്ടിയും വരുന്നയാളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ബഡ്ഖേര ഗ്രാമത്തിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
നൂറുകണക്കിന് മാസ്കുകളും പി.പി.ഇ കിറ്റുകളും കൈയ്യുറകളുമാണ് ഒരുപാട് ആളുകൾ ചേർന്ന് കഴുകി എടുക്കുന്നത്. കഴുകി വൃത്തിയാക്കയവ കെട്ടുകളാക്കി പാക്ക് ചെയ്ത് സൂക്ഷിച്ചത് വിഡിയോയിൽ കാണാം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭ്യമായ ശേഷം നടപടികൾ സ്വീകരിക്കുെമന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വീഡിയോ സത്യമാണെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉപയോഗിക്കുന്നതെന്നാണ് സത്ന കലക്ടർ അജയ് കത്സരിയ മാധ്യമങ്ങളോട് വിശദീകരിച്ചത്. 'ഒരു വർഷം പഴക്കമുള്ള വിഡിയോ ആണിത്. അധികൃതർ നടത്തിയ പരിശോധനയിൽ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭോപ്പാലിലേക്ക് അയക്കുന്നതിന് മുമ്പ് കഴുകുന്നതാണ് കണ്ടത്'-കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.