ഡറാഡൂൺ: മുതിർന്ന നേതാക്കളുടെ മടങ്ങിവരവും എക്സിറ്റ്പോളുകളിൽ അനുകൂലതരംഗവും ചേർന്നതോടെ ഉത്തരാഖണ്ഡിൽ കോൺഗ്രസ് ആത്മവിശ്വാസത്തിൽ. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ഭൂരിപക്ഷ പിന്തുണയുള്ള നേതാവ്.
ഗർവാർ മേഖലയിൽ ശക്തമായ ജനപിന്തുണയുള്ള ഹരക് സിങ് റാവത്ത് വെള്ളിയാഴ്ചയാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. പ്രമുഖ പട്ടികജാതി നേതാവ് യശ്പാൽ ആര്യയാണ് തിരിച്ചെത്തിയ മറ്റൊരു നേതാവ്. എം.എൽ.എകൂടിയായ മകനൊപ്പമാണ് മടങ്ങിവരവ്. ഇരുവരുടെയും മടക്കം കോൺഗ്രസിെന്റ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. ഉത്തരാഖണ്ഡ് രൂപവത്കരണശേഷം നടന്ന നാല് തെരഞ്ഞെടുപ്പിലും വിജയിച്ച നേതാവാണ് റാവത്ത്. രണ്ടുവട്ടം മന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും സ്പീക്കറുമായിരുന്ന ആളാണ് യശ്പാൽ ആര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.