ജോധ്പൂർ: എല്ലാവർക്കും നീതി ലഭ്യമാക്കുന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജോധ്പൂരിൽ രാജസ്ഥാൻ ഹൈകോടതിയുടെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് കാലത്ത് രാജകൊട്ടാരങ്ങളിലുണ്ടായിരുന്ന നീതിയുടെ മണിയെ കുറിച്ച് നാം വായിച്ചിട്ടുണ്ട്. ആർക്ക് വേണമെങ്കിലും ഇൗ മണി അടിച്ച് രാജാവിനോട് നീതി തേടാം. ഇന്ന് പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും അവരുടെ പരാതികൾക്ക് പരിഹാരം തേടി കോടതിയിലേക്ക് വരാം.
ഭരണഘടനയുടെ ആമുഖം നമുക്കെല്ലാവർക്കും നീത്യ ലഭ്യമാക്കാൻ അനുശാസിക്കുന്നുവെന്നും അതാണ് വലിയ കാര്യമെന്നും അേദ്ദഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.