യു.പി ബി.ജെ.പി എം.എൽ.എക്കെതിരെ ബലാൽസംഗ കേസ്​

ലഖ്​നോ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രവീന്ദ്രനാഥ്​ ത്രിപാഠിക്കെതിരെ ബലാൽസംഗ കേസ്​. 40കാരി നൽകിയ പരാതിയു​െട അടിസ്ഥാനത്തിലാണ് ബഹോദി എം.എൽ.എയായ​ ത്രിപാഠിക്കെതിരെ കേസെടുത്തിരിക്കുന്നത്​. എം.എൽ.എയുടെ കുടുംബാംഗങ്ങളായ ആറ് ​ പേരും കേസിൽ പ്രതികളാണ്​. ത്രിപാഠിയുടെ ബന്ധുവിനെതിരായാണ്​ യുവതി ആദ്യം പരാതി നൽകിയത്​. പിന്നീട്​ എം.എൽ.എക്കെതിരെയും പരാതി നൽകുകയായിരുന്നു.

എം.എൽ.എയുടെ ബന്ധുവായ സന്ദീപ്​ തിവാരി വിവാഹവാഗ്​ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ പെൺകുട്ടി ആദ്യം നൽകിയ പരാതി. പീന്നീട്​ എം.എൽ.എക്കെതിരെയും മറ്റ്​ കുടുംബാംഗങ്ങൾക്കെതിരെയും സമാന ആരോപണം ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്​.പി രാം ബദൻ സിങ്​ പറഞ്ഞു.

2017ൽ എം.എൽ.എയും കുടുംബാംഗങ്ങളും ഹോട്ടൽ മുറിയിൽ വെച്ച്​ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന്​ പെൺകുട്ടി പരാതിയിൽ വ്യക്​തിമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Uttar Pradesh BJP MLA Ravindra Nath Tripathi Named In Rape Case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.