യോഗിക്കെതിരെ മോശം പരാമർശം; ഒരാൾക്കെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്​ബുക്കിലൂ​ടെ മോശം പരാമർശം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. കിലാപൂർ സ്വദേശിയായ ഉപദേശഷ്​​ യാദവിനെതിരെയാണ്​ കേസെടുത്തത്​. വ്യാഴാഴ്​ച രാത്രി മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്​ബുക്ക്​ പോസ്​റ്റിട്ടതിനാണ്​ ഉപദേഷ്​ യാദവിനെതിരെ കേസെടുത്തതെന്ന്​​ മിർസാപൂർ പൊലീസ്​ അറിയിച്ചു.

ബി.ജെ.പി സ്ഥാനാർഥിയായി ജലാലാബാദിൽ നിന്ന്​ മൽസരിച്ച മനോജ്​ കശ്യപാണ്​ ഇതുസംബന്ധിച്ച പരാതി പൊലീസിന്​ നൽകിയത്​. ഇൗ പരാതിയുടെ അടിസ്ഥാനത്തിലാണ്​​ നടപടി.

മെയ്​ 23ന്​ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ യോഗി ആദിത്യനാഥിനെതിരെ മോശം പരാമർശം നടത്തിയതിന്​ സാഹിൽ മാലിക്​ എന്നയാൾക്കെതിരെയും പൊലീസ്​ കേസെടുത്തിരുന്നു.

Tags:    
News Summary - Uttar Pradesh cops book man for making derogatory comments against Yogi–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.