ലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപ കടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്കി.
ലൈംഗിക പീഡന കേസിലെ ഇരക് കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കാനിടയാക്കിയ വാഹന അപകടത്തിൽ വൻ ഗൂഢാലോചന നടന്നുവെ ന്ന് കുടുംബം ആരോപണമുന്നയിക്കുകയും പാർലമെൻറിലും പുറത്തും ശക്തമായ പ്രതിഷേ ധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാറിെൻറ നീക്കം. അപകടത്തെക്കുറിച്ച് സി.ബി.ഐ അന്വേഷ ണത്തിന് തയാറാണെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് നേരത്തെ അറിയിച്ചിരുന്നു.
സംഭവത്തിൽ ബി.ജെ.പി എം.എൽ.എക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ലൈംഗിക പീഡനകേസിൽ പ്രതിയായ എം.എൽ.എ കുൽദീപ് സിങ് സെങ്കാറും സഹോദരനും ഉൾപ്പെടെ 10 പേർക്കെതിരെയാണ് കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി റായ്ബറേലി പൊലീസ് കേസെടുത്തത്. ഇവരെ കൂടാതെ പേരറിയാത്ത 20 പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദ്യോഗസ്ഥർ കുൽദീപ് സിങ് സെങ്കാറിന് ചോർത്തി നൽകിയെന്ന് പൊലീസ്എഫ്.ഐആറിൽ രേഖപ്പെടുത്തി. പെൺകുട്ടിയുടെയും കുടുംബത്തിെൻറയും സുരക്ഷക്കായി 24 മണിക്കൂറും രണ്ടു വനിതകൾ ഉൾപ്പെടെ മൂന്നു പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ ഇവർ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. അപകട ദിവസം നടത്തിയ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന വിവരം കുൽദീപ് സെങ്കാറിന് ലഭിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
അതേസമയം, അപകടമുണ്ടാക്കിയ ട്രക്കിെൻറ നമ്പർ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറെ അറസ്റ്റ്ചെയ്തിട്ടുണ്ട്.
റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്ന പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ സഹോദരിയും മാതാവിെൻറ സഹോദരിയും മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ 19കാരിയായ പെൺകുട്ടിയും അഭിഭാഷകനും ലഖ്നോവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കും മറ്റും സാരമായി പരിക്കേറ്റ ഇരുവരും വെൻറിലേറ്ററിലാണ്.
ബലാത്സംഗ കേസിൽ 2018 ഏപ്രിൽ 13ന് അറസ്റ്റിലായ കുൽദീപ് സിങ് സെങ്കാർ എം.എൽ.എ ജയിലിലാണ്. 2017 ജൂൺ നാലിന് ജോലി അഭ്യർഥിച്ച് എം.എൽ.എയുടെ വീട്ടിലെത്തിയ 17 വയസ്സുള്ള പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. നീതി നിഷേധിച്ചതിനെ തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് രാജ്യവ്യാപക പ്രതിേഷധത്തിന് ഇടയാക്കിയിരുന്നു. ആയുധം കൈവശംവെച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. എം.എൽ.എയുടെ സഹായികൾ ഇവരുടെ പിതാവിനെ മർദിച്ചതായും ആേരാപണമുയർന്നു. ദിവസങ്ങൾക്കുശേഷം പിതാവ് ജയിലിൽ കുഴഞ്ഞു വീണു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.