ലഖ്നോ: ഉത്തർപ്രദേശ് പട്ടണമായ ബാഗ്പതിൽ നാലു മാസം മുമ്പ് അഞ്ചുപേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ 15കാരി ജീവനൊടുക്കി. സംഭവം ആത്മഹത്യയാക്കി തള്ളിയ പൊലീസ്, നടപടി വിവാദമായതോടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരേത്ത പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് എല്ലാവരെയും അറസ്റ്റു ചെയ്െതങ്കിലും പ്രതികളുടെ ബന്ധുക്കൾ സമ്മർദം ചെലുത്തിയെന്നു പറഞ്ഞ് വിട്ടയക്കുകയായിരുന്നു. സോനു, മോനു, രോഹിത്, സാഗർ, പപ്പു എന്നിവരാണ് പ്രതികൾ.
അക്രമികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസത്തോളം തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്ഥലത്തെ റമല പൊലീസ് സ്റ്റേഷനു മുന്നിൽ അബോധാവസ്ഥയിലാണ് പിന്നീട് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു മുറിയിൽ അടച്ചിട്ട് മാറിമാറി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.
പുറത്തിറങ്ങിയ സംഘം കഴിഞ്ഞ ദിവസം വീണ്ടും പെൺകുട്ടിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ മാതാവ് പൊലീസിനെ സമീപിക്കുംമുമ്പ് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേതുടർന്ന്, പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ശരത് തിലാര എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.