യു.പിയിൽ 20 കിലോ​ഗ്രാം രസ​ഗുള പൊലീസ് പിടിച്ചെടുത്തു; കാരണമിതാണ്...

ലഖ്നൊ: ഉത്തർപ്രദേശിലെ ഹാപുറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 20 കിലോ​​ഗ്രാം രസ​ഗുളയും പൊലീസ് പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ തയാറാക്കിയതായിരുന്നു രസ​​ഗുള. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷമുള്ള ആഘോഷങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി.

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നിരുക്കുകയാണ്. ഉത്തർപ്രദേശിൽ 31,111 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.

Tags:    
News Summary - Uttar Pradesh police, rasgulla,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.