റെയിൽവേ പ്ലാറ്റ്‌ഫോമിൽ അടിവസ്ത്രം മാത്രം ധരിച്ച് നടന്ന സ്റ്റേഷൻ ഓഫീസറുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിലെ പിലിബിത്തിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് സംഭവം. സൂര്യ പ്രകാശ് എന്ന സ്റ്റേഷൻ ഓഫീസറാണ് ഇത്തരത്തിൽ റോന്ത് ചുറ്റിയത്. സംഭവം ശ്രദ്ധയിൽ പെട്ടതും അധികൃതർ ഇയാളെ അയോധ്യയിലേക്ക് സ്ഥലം മാറ്റി.
2021ൽ ജനതാദൾ എം.എൽ.എ. നരേന്ദ്ര കുമാർ നീരജ് ട്രെയിനിനുള്ളിൽ അടിവസ്ത്രവും ബനിയനും മാത്രം ധരിച്ചു നടന്ന സംഭവം വിവാദമായിരുന്നു. എ.സി. ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിലായിരുന്നു സംഭവം. ഡൽഹിയിലേക്ക് പോവുകയായിരുന്ന പട്ന- ഡൽഹി തേജസ് രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്.
സ്ത്രീകളും കുട്ടികളുമുള്ള കംപാർട്മെന്റിലായിരുന്നു എം.എൽ.എയുടെ നടത്തം. ട്രെയിൻ ബക്സറിൽ എത്തിയപ്പോഴായിരുന്നു എം.എൽ.എ പിടിക്കപ്പെട്ടത്. സഹയാത്രികർ വിലക്കിയെങ്കിലും എം.എൽ.എ ഇത് പരിഗണിക്കാതെ നടത്തം തുടരുകയായിരുന്നു.
#Pilibhit: थानाध्यक्ष का निक्कर पहने वीडियो हुआ वायरल। अर्धनग्न अवस्था में प्लेटफार्म पर घूम रहे थे महाशय, अब होगी कार्रवाई।#ViralVideo #वायरल_यूपीतक pic.twitter.com/9P2nPx7DmG
— UP Tak (@UPTakOfficial) December 24, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.