ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കേസ്. എൽ.കെ.ജി വിദ്യാർഥിനിയെ വടികൊണ്ട് തല്ലിയ രവി സിങ് എന്ന അധ്യാപകനെതിരെയാണ് മഹേഷ്ഗഞ്ച് പൊലീസ് കേസെടുത്തത്.

സെപ്റ്റംബർ നാലിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ശോഭന ദേവിയുടെ പരാതിയെ തുടർന്നാണ് ഐ.പി.സി സെക്ഷൻ 323, 504, 506 എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിൽനിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടപ്പോഴാണ് വിവരമറിഞ്ഞതെന്ന് ശോഭന ദേവി പറയുന്നു.

കുട്ടിയെ തല്ലിയത് ചോദ്യം ചെയ്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Uttar Pradesh: Teacher Booked For Thrashing KG Student With Stick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.