ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഗംഗാനദിയിൽ ജലനിരപ്പ് ഉയർന്നത് ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറാൻ കാരണമായി. കൃഷിയിടങ്ങളിൽ വെള്ളംകയറി വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ട്. ആളുകളെ വേഗത്തിൽ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ അറിയിച്ചു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂൺ, പിത്തോർഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധിയാണ്. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിരവധിയിടങ്ങളിൽ റോഡുകൾ ഒഴുകിപ്പോവുകയും പാലങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.