ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ലോക്ക്ഡൗണ്‍ ആറ് ദിവസത്തേക്ക് കൂടി നീട്ടി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോവിഡ് ലോക്ക്ഡൗണ്‍ ആറ് ദിവസത്തേക്ക് കൂടി നീട്ടി. എന്നാല്‍, ജിമ്മുകള്‍ക്കും വിപണികള്‍ക്കും ഇളവുകള്‍ നല്‍കി. പുതുക്കിയ ഉത്തരവനുസരിച്ച് ജിമ്മുകളും കോച്ചിംഗ് സെന്‍്ററുകളും 50 ശതമാനം അനുവദിക്കും.

ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മാര്‍ക്കറ്റുകള്‍ തുറക്കാം. എന്നിരുന്നാലും, മുസ്സൂറിയിലും നൈനിറ്റാളിലും വിപണികള്‍ ഞായറാഴ്ച തുറന്ന് ചൊവ്വാഴ്ച അടക്കണം. സ്കൂള്‍ കുട്ടികള്‍ക്കുള്ള കോച്ചിംഗ് ക്ളാസുകള്‍ തല്‍ക്കാലം അടച്ചിരിക്കുമെന്ന് വക്താവ് സുബോദ് യൂനിയാല്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ മൂന്ന് ജില്ലകളിലെ താമസക്കാര്‍ക്കായി ചാര്‍ധാം യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച, മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്തിന്‍്റെ നിര്‍ദേശപ്രകാരം യാത്രയുമായി ബന്ധപ്പെട്ടവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കി. ചാമോളി, ഉത്തരകാഷി, രുദ്രപ്രയാഗ് ജില്ലകള്‍ക്കൊപ്പം തെഹ്രി, പൗരി ജില്ലകള്‍ക്കും ചാര്‍ധാം യാത്രയുടെ ഭാഗമായി അധിക വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Uttarakhand govt extends lockdown with relaxations, gyms markets to reopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.