ന്യൂഡൽഹി: പതഞ്ജലി ഉൽപന്നങ്ങൾക്കുള്ള നിരോധനം ഉത്തരഖണ്ഡ് സർക്കാർ നീക്കി. സംസ്ഥാന ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയുടേതാണ് നടപടി.
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തിച്ച ബി.പിഗ്രിത്, മധുഗ്രിത്, തൈറോഗ്രിത്, ലിപിഡോം ഐഗ്രിത്, ഗോൾഡ് ടാബ്‍ലറ്റ് എന്നിവയുടെ ഉൽപാദനം നവംബർ ഒന്നിന് സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ സഹസ്ഥാപനമായ ദിവ്യ ഫാർമസിയാണ് ഇവ നിർമിച്ചിരുന്നത്.
നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉൽപാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ് വക്താവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.