ഡെറാഡൂൺ: കോവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി ബദ്രിനാഥ് സന്ദർശിച്ച ഉത്തരാഖണ്ഡ് മന്ത്രി ധൻസിങ് റാവത്തിനും ബി.ജെ.പി നേതാക്കൾക്കും ക്ഷേത്ര പൂജാരികളുടെ ശകാരം.
കോവിഡ്പ്രതിരോധ ചുമതലയുള്ള മന്ത്രികൂടിയായ റാവതും ഭരണകക്ഷി നേതാക്കളും ലോക്ഡൗൺ ലംഘനമാണ് നടത്തിയതെന്ന് പുരോഹിതൻമാർ ആരോപിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ചാർധാം യാത്രയിൽ നിന്ന് പൊതുജനങ്ങളെ വിലക്കുേമ്പാൾ നേതാക്കൾ എങ്ങനെയാണ് ബദ്രിനാഥിലേക്ക് വരികയെന്നാണ് പുരോഹിതൻമാർ ചോദിക്കുന്നത്.
കുംഭമേള, ചാർധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികൾ മഹാമാരിക്കിടെ നടത്തുമ്പോൾ കോവിഡ് 19 നിയമങ്ങൾ പാലിച്ചുവെന്ന് ഉറപ്പാക്കാത്തതിന് ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
ഞായറാഴ്ചയാണ് റാവതും ബി.ജെ.പി േനതാക്കളും ബദ്രിനാഥ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.