കോവിഡ്​ ഭീഷണിക്കിടയിലും കൻവാർ യാത്ര നടത്താൻ യു.പി; ഒരുക്കങ്ങൾക്ക്​ നിർദേശവുമായി യോഗി

ലഖ്​നോ: കോവിഡ്​ ഭീഷണിക്കിടയിലും കൻവാർ യാത്രയുമായി യു.പി സർക്കാർ മുന്നോട്ട്​. ഉത്തരാഖണ്ഡ്​ യാത്രക്ക്​ നിരോധനം ഏർപ്പെടുത്തിയപ്പോഴും തീരുമാനത്തിൽ നിന്നും പിന്മാറാൻ യു.പി തയാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളിൽ അനുവദിക്കുവെന്ന്​ യു.പി വ്യക്​തമാക്കിയിട്ടുണ്ട്​. തീർഥാടകരുടെ എണ്ണം പരമാവധി നിയ​​ന്ത്രിക്കാൻ കൻവാർ അസോസിയേഷനുകളോട്​ യു.പി സർക്കാർ നിർദേശിച്ചു​.

പടിഞ്ഞാറൻ യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക്​ തീർഥാടകർ പോകാതിരിക്കാനുള്ള മുൻകരുതലുകൾ അതിർത്തികളിൽ സ്വീകരിക്കും. യാത്രക്കിടെ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പ്​ വരുത്തുമെന്ന്​ യു.പി അഡീഷണൽ ഡയറക്​ടർ ജനറൽ പ്രശാന്ത്​ കുമാർ പറഞ്ഞു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കുന്നതും പരിഗണിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

നേരത്തെ ഹരിദ്വാറിനെ കോവിഡ്​ ഹോട്ട്​​സ്​പോട്ടാക്കാൻ താൽപര്യമില്ലെന്ന്​ പ്രഖ്യാപിച്ചായിരുന്നു ഉത്തരാഖണ്ഡ്​ സർക്കാർ കൻവാർ യാത്ര റദ്ദാക്കിയത്​. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യമില്ലെന്നും ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലൈ 25 മുതൽ ആഗസ്റ്റ്​ ആറ്​ വരെ യാണ്​ കൻവാർ യാത്ര. മൂന്ന്​ കോടി പേരെങ്കിലും പശ്​ചിമ യു.പിയിലെ തീർഥാടന കേന്ദ്രങ്ങളിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Uttarakhand Says No to Kanwar Yatra, But Neighbour UP Allows Pilgrimage with Covid Curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.