പൗരത്വ ബിൽ: ഗുവാഹത്തി പൊലീസ്​ മേധാവിയെ മാറ്റി; മൊബൈൽ ഇൻറർനെറ്റ്​ റദ്ദാക്കി

ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെ ഗുവാഹത്തി പൊലീസ്​ മേധാവിയെ മാറ്റി. പൊലീസ്​ കമ്മീഷണർ ദീപക്​ കുമാറിനെയാണ്​ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റിയത്​. മുന്ന പ്രസാദ്​ ഗുപ്​തയാണ്​ പുതിയ കമ്മീഷണർ. അസം തലസ്ഥാനത്ത്​ പ്രതിഷേധങ്ങൾ കൂടുതൽ ശക്​തമാകുന്നതിനിടെയാണ്​ പുതിയ നീക്കം.

അതേസമയം, അസമിൽ മൊബൈൽ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയ തീരുമാനം ദീർഘിപ്പിച്ചു​. അടുത്ത 48 മണിക്കൂർ കൂടി അസമിൽ ഇൻറർനെറ്റ്​ സേവനം ലഭ്യമാകില്ല. ശക്​തമായ പ്രക്ഷോഭങ്ങളെ തുടർന്ന്​ വടക്കു-കിഴക്കൻ ഇന്ത്യയിൽ ട്രെയിൻ-വ്യോമഗതാഗതം തടസപ്പെട്ടു.

വിവിധ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഓഫീസുകൾ തീവെച്ച്​ നശിപ്പിച്ചിട്ടുണ്ട്​. റെയിൽവേയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ 12 കമ്പനി ആർ.പി.എഫ്​ സൈന്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്​ അയച്ചു.

Tags:    
News Summary - uwahati Top Cop Shunted Out as Assam Defies Curfew-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.