െകാച്ചി: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ശബരിമല ദർശനത്തിനെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് ദേവസ്വം ബോർഡ് ഹൈകോടതിയിൽ. ആർ.ടി.പി.സി.ആർ പരിശോധനക്ക് നിലക്കലിൽ സൗകര്യമുണ്ട്. പമ്പയിൽ മൊബൈൽ പരിശോധന സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും.
അതേസമയം, ഈ മാസം 10 വരെ അനുവദിച്ച 18,30,000 വെർച്വൽ ക്യൂ കൂപ്പണുകളിൽ 13,34,347 പേർ ബുക്കിങ് നടത്തിയെങ്കിലും 2,06,246 ബുക്കിങ് റദ്ദാക്കിയതായി വെർച്വൽ ക്യൂ കോഓഡിനേറ്റർ കോടതിയെ അറിയിച്ചു. 2019 മുതൽ അപ്ലോഡ് ചെയ്തിട്ടുള്ള തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ മറ്റുള്ളവർക്ക് ദൃശ്യമാകാത്ത തരത്തിൽ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നത്. രേഖകളുടെ നമ്പർ മറച്ചുവെച്ചാണ് പരിശോധന കൗണ്ടറുകളിലെ പൊലീസുകാർക്ക് ലഭ്യമാക്കുന്നതെന്നും കോഓഡിനേറ്റർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.