വാക്സിൻ പൊതുമുതൽ; രണ്ടുവില നിശ്ചയിക്കുന്നത് എന്തിന്?; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തെ ചോദ്യം ചെയ്തും രൂക്ഷമായി വിമർശിച്ചും സുപ്രീംകോടതി. കോവിഡ് വാക്സിൻ പൊതുമുതലാണെന്നും വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. വാക്സിൻ കൈപറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമാ‍യാലും എന്താണ് വ്യത്യാസമെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാറിന്‍റെ ധനസഹായത്തോടെയാണ് വാക്സിൻ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് വാക്സിനെ പൊതുമുതലായി പരിഗണിക്കേണ്ടതാണ്. വാക്സിന് രണ്ടു തരത്തിലുള്ള വില ഈടാക്കുന്നത്, സംസ്ഥാനങ്ങളിൽ ചിലർ പരിഗണിക്കപ്പെടാനും ചിലർ അവഗണിക്കപ്പെടാനും ഇടയാക്കും. അതിന് കമ്പനികൾക്ക് അവസരം നൽകുന്ന നടപടിയായി മാറില്ലേ ഇത്. വാക്സിൻ കേന്ദ്ര സർക്കാർ തന്നെ കൈപറ്റുകയും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതുമായ രീതി അവലംബിച്ചുകൂടെയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

നിരക്ഷരർ എങ്ങനെയാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്, ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താന് സംവിധാനമുള്ളത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കോവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

ശ്മശാന തൊഴിലാളികുടെ വാക്സിനേഷന് സംവിധാനമുണ്ടോ, ദേശീയ പ്രതിരോധ കുത്തിവെപ്പ് നയം പിന്തുടരാത്തത് എന്തു കൊണ്ടാണ്, വാക്സിൻ കേന്ദ്രം സ്വരൂപിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാത്തത് എന്തുകൊണ്ട് -തുടങ്ങിയ ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.

വാക്സിൻ നിർമാണത്തിലും വിതരണത്തിലുമുള്ള പേറ്റന്‍റ് അധികാരത്തെയും സുപ്രംകോടതി ചോദ്യം ചെയ്തു. പേറ്റന്‍റ് അനുമതിയില്ലാതെ വാക്സിൻ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും സുപ്രീംകോടതി ചോദിച്ചു. 

Tags:    
News Summary - Vaccine public; Why set two prices? -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.