ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആസ്തിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 32 ശതമാനം വർധന. യു.പി കൗൺസിൽ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകളുള്ളത്. 2014ൽ ലോക്സഭയിലേക്ക് മത്സരിക്കുേമ്പാൾ ആസ്തി 72 ലക്ഷമായിരുന്നത് പുതിയ പത്രികയിൽ 95 ലക്ഷമായാണ് ഉയർന്നത്.
അഞ്ചു തവണ ഗോരഖ്പുരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥിന് ഒരു റിവോൾവറും ഒരു റൈഫിളും സ്വന്തമായുണ്ട്. ലോക്സഭാംഗമെന്ന നിലക്ക് ലഭിക്കുന്ന വേതനം മാത്രമാണ് തെൻറ വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക്സഭാംഗത്വം രാജിവെച്ച് ആദിത്യനാഥ് യു.പി കൗൺസിൽ വഴി നിയമസഭയിലേക്ക് അവസരം തേടുന്നത്. രണ്ട് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ, മന്ത്രിമാരായ മുഹ്സിൻ റാസ, സ്വതന്ത്രദേവ് സിങ് എന്നിവരും ആദിത്യനാഥിനൊപ്പം നാമനിർദേശം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.