Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി മുഖ്യമന്ത്രി...

യു.പി മുഖ്യമന്ത്രി ആദിത്യനാഥി​െൻറ ആസ്​തിയിൽ വർധന ​

text_fields
bookmark_border
യു.പി മുഖ്യമന്ത്രി ആദിത്യനാഥി​െൻറ ആസ്​തിയിൽ വർധന  ​
cancel

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ആസ്​തിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 32 ശതമാനം വർധന. യു.പി കൗൺസിൽ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ കണക്കുകളുള്ളത്​. 2014ൽ ലോക്​സഭയിലേക്ക്​ മത്സരിക്കു​േമ്പാൾ ആസ്​തി 72 ലക്ഷമായിരുന്നത്​ പുതിയ പത്രികയിൽ 95 ലക്ഷമായാണ്​ ഉയർന്നത്​.

അഞ്ചു തവണ ഗോരഖ്​പുരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥിന്​ ഒരു റിവോൾവറും ഒരു റൈഫിളും സ്വന്തമായുണ്ട്​. ലോക്​സഭാംഗമെന്ന നിലക്ക്​ ലഭിക്കുന്ന വേതനം മാത്രമാണ്​ ത​​െൻറ വരുമാനമെന്നും സത്യവാങ്​മൂലത്തിലുണ്ട്​. 

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്​ ലോക്​സഭാംഗത്വം രാജിവെച്ച്​ ആദിത്യനാഥ്​ യു.പി കൗൺസിൽ വഴി നിയമസഭയിലേക്ക്​​ അവസരം തേടുന്നത്​. രണ്ട്​ ഉപമുഖ്യമന്ത്രിമാരായ കേശവ്​ പ്രസാദ്​ മൗര്യ, ദിനേശ്​ ശർമ, മന്ത്രിമാരായ മുഹ്​സിൻ റാസ, സ്വതന്ത്രദേവ്​ സിങ്​ എന്നിവരും ആദിത്യനാഥിനൊപ്പം നാമനിർദേശം സമർപ്പിച്ചിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malyalam newsAssetsUttar PradeshYogi Adityanath
News Summary - Value of Yogi Adityanath's assets increased by 32 per cent in 3 years-India News
Next Story