മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി രണ്ടര വർഷത്തിനു ശേഷം ആറു മാസത്തെ ഇടക്കാല ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥകളിൽ കുരുങ്ങി പുറത്തുകടക്കാനാകാതെ തെലുഗു കവി വരവര റാവു.
ആരോഗ്യാവസ്ഥയും പ്രായാധിക്യവും പരിഗണിച്ച് തിങ്കളാഴ്ചയാണ് ബോംബെ ഹൈകോടതി ജാമ്യം നൽകിയത്. എന്നാൽ, ജാമ്യവ്യവസ്ഥകൾ റാവുവിന് പ്രതികൂലമാവുന്നു.
50,000 രൂപ വീതം കെട്ടിവെച്ച് രണ്ട് ആൾ ജാമ്യമെന്ന വ്യവസ്ഥയാണ് ആദ്യം വിലങ്ങു തടിയായത്. ആളെ കിട്ടാനില്ല. ഇതോടെ, തൽകാലം പണം കെട്ടാമെന്നും രണ്ടു മാസത്തിനകം ആൾജാമ്യത്തിന് ആളെ കണ്ടെത്താമെന്നും പറഞ്ഞ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി റാവുവിെൻറ അഭിഭാഷകൻ വീണ്ടും കോടതിയെ സമീപിച്ചു.
റാവുവിെൻറ അപേക്ഷയിൽ കൈയൊപ്പിനായി അദ്ദേഹത്തെ ആശുപത്രിയിൽ ചെന്നു കാണാൻ അഭിഭാഷകൻ സത്യനാരായണന് വ്യാഴാഴ്ച കോടതി അനുമതിയും നൽകി. റാവുവിെൻറ കൈയൊപ്പോടെ ഹരജി വെള്ളിയാഴ്ച സമർപ്പിക്കണം.
ഭീമ കൊറേഗാവ് കേസ് നടക്കുന്ന നഗരത്തിലെ എൻ.െഎ.എ കോടതി പരിധിയിൽ താമസിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. ജാമ്യ കടമ്പ കടന്നാലും വീട് എന്നത് വെല്ലുവിളിയാകുമെന്ന് റാവുവിെൻറ ബന്ധുക്കൾ പറഞ്ഞു. റാവുവിന് വീട് നൽകാൻ ആളുകൾ തയാറാകുമോ എന്നതാണ് മുഖ്യ ആശങ്ക. നഗരത്തിലെ ഭീമൻ വാടകയാണ് മറ്റൊന്ന്. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കിയ ശേഷമേ റാവുവിനെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകാനാകൂ.
ഇതിനിടയിൽ, ജാമ്യ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായി എൻ.െഎ.എ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള റാവുവിെൻറ അപേക്ഷ പരിഗണിക്കെയാണ് എൻ.െഎ.എ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.